സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ

By News Desk, Malabar News
MalabarNews_hindu marriage
Ajwa Travels

ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. സുമംഗല്‍ എന്ന പേരിലാണ് സംസ്‌ഥാന സര്‍ക്കാര്‍ വെബ്സൈറ്റ് തുറന്നിരിക്കുന്നത്.

സംസ്‌ഥാനത്തെ എസ്.ടി ആന്റ് എസ്.‌സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്. എന്നാല്‍ ജാതിരഹിത വിവാഹങ്ങള്‍ ഇനിയും പ്രോല്‍സാഹിപ്പിക്കുന്നതിന് ആണ് പുതിയ വെബ്സൈറ്റ് തുറന്നിരിക്കുന്നത്.

Also Read: ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍

സഹായം ലഭിക്കാന്‍ വധൂവരന്മാരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം എന്നാണ് നിബന്ധന. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുമാകണം. ഇങ്ങനെ വിവാഹിതരാകുന്നവരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക. ജാതി വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായി നേരിടുന്ന സംസ്‌ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE