ലോക്നാഥ് ബെഹ്റ അവധിയിലെന്ന് വാർത്ത; നിഷേധിച്ച് കെഎംആർഎൽ

By Syndicated , Malabar News
Behera-and-ManojAbraham
Ajwa Travels

കൊച്ചി: മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ. ലോക്നാഥ്‌ ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ല എന്നാണ് കൊച്ചി മെട്രോ റെയിൽ‌ ലിമിറ്റഡിന്റെ ഔ​ദ്യോ​ഗിക വിശദീകരണം. മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും വാർത്തകൾ വന്നിരുന്നു.

പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നാണ് മുൻ ഡിജിപി വാർത്തകളിൽ നിറഞ്ഞത്. മോൻസൺ മാവുങ്കൽ കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്‌തമാകുന്നതിന് ഇടയിലാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന വിവരം പുറത്തുവന്നത്.

Read also: തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE