ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിടുന്നു

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന ബര്‍തല്യോമു ഒഗ്ബച്ചെ കേരള ടീം വിടുന്നു. അടുത്ത ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടിയാകും ഒഗ്ബച്ചെ കളത്തിലിറങ്ങുക.

ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന താരം ഒരൊറ്റ സീസണില്‍ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡും ഇദ്ദേഹം മറികടന്നിരുന്നു.

2018-19 ലാണ് ഈ നൈജീരിയക്കാരന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് കേരള ടീമിലെത്തി. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആകെ 29 ഗോളുകളാണ് നേടിയത്. അതില്‍ 15ഉം ഒഗ്ബച്ചെയുടെ വകയാണ്.ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന താരം ടീമിനെ വിട്ടുപോകുന്നതോടെ പ്രതിസന്ധിയിലാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE