ഒളിമ്പിക്‌സ് ഫുട്ബോൾ; ജർമനി പുറത്ത്, ബ്രസീല്‍ ക്വാർട്ടറിൽ

By Staff Reporter, Malabar News
olympics-football
Ajwa Travels

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. അതേസമയം ഗ്രൂപ്പില്‍ നിന്ന് മുൻ ലോക ചാമ്പ്യൻമാരായ ജര്‍മനി പുറത്തായി. ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്‌റ്റുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് ജര്‍മനിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

ഗ്രൂപ്പ് ബിയിൽ നിന്ന് ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ് ടീമുകളും ക്വാര്‍ട്ടറിലെത്തി. ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളിനാണ് ദക്ഷിണ കൊറിയ തകർത്തത്. ന്യൂസിലന്‍ഡ്-റൊമാനിയ മൽസരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സമനിലയാണെങ്കിലും ന്യൂസിലാൻഡ് ദക്ഷിണ കൊറിയക്കൊപ്പം ബി ഗ്രൂപ്പിൽ നിന്ന് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Read Also: ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE