ഒളിമ്പിക്‌സ്; ബോക്‌സിങ്ങില്‍ പൂജാ റാണി പുറത്ത്

By Staff Reporter, Malabar News
pooja-rani-olympics
Ajwa Travels

ടോക്യോ: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറില്‍ പുറത്ത്. വനിതകളുടെ 75 കിലോഗ്രാം മിഡില്‍ വെയ്റ്റില്‍ ചൈനയുടെ ലി ക്വിയാനോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

5-0ന് ആയിരുന്നു ചൈനീസ് താരത്തോട് പൂജാ റാണി തോൽവി ഏറ്റുവാങ്ങിയത്.

ഈ വര്‍ഷം ദുബായില്‍നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ പൂജ സ്വര്‍ണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സായിരുന്നു ഇത്.

അതേസമയം വനിതാ ഡിസ്‌കസ് ത്രോ ഫൈനലിലേക്ക് ഇന്ത്യയുടെ കമാൽപ്രീത് കൗർ യോഗ്യത നേടി. 64 മീറ്റർ എറിഞ്ഞാണ് താരം ഫൈനൽ ഉറപ്പിച്ചത്.

പൂൾ എ വനിതാ ഹോക്കിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ 4-3ന് വിജയിച്ചു. മൂന്ന് ഗോളുകളുമായി വന്ദന കട്ടാരിയ മികച്ച പ്രകടനം കാഴ്‌ചവെച്ചു.

കൂടാതെ പുരുഷ ബോക്‌സിങ് ഫ്‌ളൈ (48-52 കിലോഗ്രാം) വിഭാഗത്തിൽ ലോക ഒന്നാം നമ്പർ അമിത് പംഗൽ യുബർജെൻ മാർട്ടിനെസിനോട് തോറ്റു. ആർച്ചർ അതാനു ദാസ് ജപ്പാന്റെ തകാരു ഫുരുകാവയോട് തോൽവി ഏറ്റുവാങ്ങി. ഷൂട്ടർമാരായ തേജസ്വിനി സാവന്തും മൗദ്ഗിലും വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനുകളിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.

Read Also: അപ്പാനിയുടെ ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE