അപ്പാനിയുടെ ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു

By PR Sumeran, Special Correspondent
  • Follow author on
Appani Sarath's 'Monica' Released
അപ്പാനി ശരതും ഭാര്യ രേഷ്‌മയും മോണിക്കയിൽ
Ajwa Travels

ഇന്നലെ റിലീസ് ചെയ്‌ത ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. യുവനടന്‍ അപ്പാനി ശരത് നായകനും സംവിധായകനുമായ വെബ്‌സിരീസ് മോണിക്ക യിലെ ആദ്യ എപ്പിസോഡ് ഹോം എലോണ്‍ ഇന്നലെ ക്യാന്റലൂപ്പ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്‌തത്‌.

പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്‌തതയും കൊണ്ട് വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട, 8 മിനിറ്റിൽ താഴെ വരുന്ന ഈ വെബ്‌സിരീസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്. അപ്പാനി ശരത് തന്നെയാണ് മോണിക്ക യുടെ കഥയെഴുതിയിരിക്കുന്നത്. അപ്പാനിക്കൊപ്പം ഭാര്യ രേഷ്‌മയാണ് ഈ വെബ്‌സീരീസിൽ നായികയായി എത്തുന്നത്.

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവ്, കഥയെഴുതി സംവിധാനം ചെയ്‌ത വെബ്‌സിരീസിൽ നായകന്റെ യഥാർഥ ഭാര്യതന്നെ നായികയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്മോണിക്കക്ക്. ഡോണി എന്ന കഥാപാത്രത്തെയാണ് അപ്പാനി അവതരിപ്പിക്കുന്നത്. മോളിയെ (മോണിക്ക) അപ്പാനിയുടെ ഭാര്യ രേഷ്‌മയും മനോഹരമാക്കുന്നു.

സൗഹൃദ കൂട്ടായ്‌മയിൽ പിറവിയെടുത്ത മോണിക്ക ലോക്ക്‌ഡൗൺ കാലത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആദ്യ എപ്പിസോഡില്‍ അവതരിപ്പിക്കുന്നത്. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്.

മോണിക്ക യിലെ ആദ്യ എപ്പിസോഡ് ഹോം എലോണ്‍ ഇവിടെ കാണാം:

ലോക്ക്‌ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. തമാശയാണ് മോണിക്കയുടെ അടിസ്‌ഥാന പ്രമേയം. ചിരിയും ചിന്തയും കൂട്ടിയിണക്കിയ നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളെയാണ്മോണിക്ക വെബ്‌സിരീസ് അവതരിപ്പിക്കുന്നത്.

മോണിക്ക യിലെ ആദ്യ എപ്പിസോഡായ ഹോം എലോണിൽ അപ്പാനി ശരതും ഭാര്യ രേഷ്‌മയും മാത്രമാണ് അഭിനയിച്ചത്. മനോഹരമായി പൂർത്തീകരിച്ച് റിലീസ് ചെയ്‌ത ഹോം എലോൺഎപ്പിസോഡിന് ശേഷം വരാനിരിക്കുന്ന എപ്പിസോഡുകളിൽ സിനോജ് വര്‍ഗീസ്, മനു എസ് പ്‌ളാവില, കൃപേഷ് അയ്യപ്പന്‍കുട്ടി(കണ്ണന്‍), ഷൈനാസ് കൊല്ലം എന്നിവരെയും അഭിനേതാക്കളായി നമുക്ക് കാണാം.

Appani Sarath's 'Monica' Released
അപ്പാനി ശരതും ഭാര്യ രേഷ്‌മയും മോണിക്കയിൽ

വിഷ്‌ണുവാണ് നിർമാണം. തിരക്കഥയും സംഭാഷണവും മനു എസ് പ്‌ളാവിലയും ക്യാമറ സിബി ജോസഫും നിർവഹിക്കുന്നു. പിആർ സുമേരന്‍ വാർത്താ വിതരണം നിർവഹിക്കുന്ന മോണിക്കയുടെ പാശ്‌ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ഫോര്‍ മ്യൂസിക്കാണ്.

Most Read: ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ബിജെപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE