പിസിആർ പരിശോധന ഒഴിവാക്കി ഒമാൻ; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല

By News Desk, Malabar News
Oman Covid
Ajwa Travels

മസ്‌കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇനിമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പൊതുസ്‌ഥലങ്ങളിൽ ഇനി മുതൽ മാസ്‌കും നിർബന്ധമില്ല. എന്നാൽ, അടച്ചിട്ട സ്‌ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് മാസ്‌ക് നിർബന്ധമാണ്. ഹോട്ടലുകൾ നൂറുശതമാനം ശേഷിയിൽ പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

മാർച്ച് ആറ് മുതൽ സ്‌കൂളുകളിലും കോളേജുകളിലും മുഴുവൻ വിദ്യാർഥികൾക്കും നേരിട്ട് പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകൾക്ക് മുൻപ് നിശ്‌ചയിച്ച പ്രകാരം 70 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE