കോവിഡ്; ഒമാൻ ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിടും

By Trainee Reporter, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ്: കോവിഡ് 19 രോഗത്തിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ. ഡിസംബർ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് അതിർത്തികൾ അടക്കുക. ഒമാന്റെ കര, വ്യോമ, നാവിക അതിർത്തികൾ അടക്കാനാണ് തിങ്കളാഴ്‌ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്.

കാർഗോ വിമാനങ്ങൾക്കും കപ്പലുകൾക്കും ട്രക്കുകൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണി മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരും. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയും ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിട്ടുണ്ട്.

Read also: യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE