മസ്‌ക്കറ്റ്: ഒമാൻ-യുഎഇ കര അതിർത്തി സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്ന ആളുകൾക്കും പ്രവേശന അനുമതി ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ രാജ്യത്തെ പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത ആഴ്‌ച ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് നിലവിൽ വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കിയതോടെ കോവിഡ് മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വ്യക്‌തമാക്കി. രാജ്യത്തെത്തിച്ച 85,70,000 ഡോസ് വാക്‌സിനിൽ 39,50,000 ഡോസ് ഇതുവരെ വിതരണം ചെയ്‌തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷം; നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധം