ഒമൈക്രോൺ വ്യാപനം; മന്ത്രിസഭായോഗം വിലയിരുത്തും

By News Bureau, Malabar News
cabinet meeting
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും.

അതേസമയം കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്‌ക്ക് വരാൻ സാധ്യതയുണ്ട്.

കൂടാതെ ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടാകുമെന്നാണ് സൂചന. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിൽ ഉണ്ടായ നിർദ്ദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും. അപേക്ഷകളുടെ പരിശോധനയ്‌ക്ക് എല്ലാ വകുപ്പുകളെയും ചുമതലപ്പെടുത്താനാകും തീരുമാനം.

ലൈഫ് പദ്ധതിയിൽ വീടിനായുള്ള അപേക്ഷകൾ പരിശോധിച്ച് പുതിയ ഗുണഭോക്‌താക്കളുടെ പട്ടിക തയ്യാറാക്കാൻ കൃഷി അസിസ്‌റ്റന്റുമാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇതിന് കൃഷി വകുപ്പ് അനുമതി നൽകാത്തതായിരുന്നു തർക്കത്തിന് കാരണം. ഈ പ്രശ്‌നത്തിന് ഇന്ന് മന്ത്രിസഭാ യോഗത്തിൽ പരിഹാരം ഉണ്ടായേക്കും.

Most Read: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE