വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്‌റ്റിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ബീച്ചിൽ നടക്കാനിറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്‌നതാ പ്രദർശനം നടത്തിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് ഇവർ പരാതിപ്പെട്ടത്. വർക്കലയിലെ ഒരു ഹോം സ്‌റ്റേയിലാണ് കഴിഞ്ഞ എട്ട് മാസമായി മൂന്ന് പേരും താമസിക്കുന്നത്. ഇവർക്കൊപ്പം കഴിയുന്ന മുംബൈ സ്വദേശിനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇവർ വ്യക്‌തമാക്കി.

Also News: വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE