വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

By Desk Reporter, Malabar News
Animal-Cruelty
Representational Image
Ajwa Travels

തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്‌റ്റിസ്‌ എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

ഇന്നലെയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ക്രിസ്‌തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികളുടെ സംഘം ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന് കടലിലെറിഞ്ഞത്. ഇവരിൽ ഒരാളെ നായ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ക്രൂര കൃത്യം മൊബൈലിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

നായയുടെ ഉടമയായ ക്രിസ്‌തുരാജ് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ വിഴിഞ്ഞം പോലീസ് ഇന്നലെ തന്നെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Also Read:  തെരുവ് നായകൾക്കും ബഹുമാനം നൽകണം, അവയ്‌ക്കും ഭക്ഷണത്തിന് അവകാശമുണ്ട്; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE