പ്രതിമാസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും; മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം 4 ലക്ഷം ഡോസ് വാക്‌സിന്‍ നമുക്ക് നൽകാനായി. ആഴ്‌ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്‌ക്ക്‌ മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും; മുഖ്യമന്ത്രി പറഞ്ഞു.

മൽസ്യ തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ക്ളസ്‌റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്‌ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണം ശക്‌തിപ്പെടുത്തും. ടൂറിസ്‌റ്റുകള്‍ക്ക് പ്രയാസം സൃഷ്‌ടിക്കാന്‍ പാടില്ലെന്നും ആഭ്യന്തര ടൂറിസം ബലപ്പെടുത്തുന്ന നിലപാടെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ . ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read: ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE