തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

By News Bureau, Malabar News
gas cylinder blast-Thrissur
Ajwa Travels

തൃശൂര്‍: ജില്ലയിലെ കൈപറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൈപറമ്പ് സ്വദേശി വിജയനാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെയാണ് വിജയന്റെ വീട്ടിൽ അപകടമുണ്ടായത്. ഗ്യാസ് സ്‌റ്റൗവില്‍ നിന്ന് തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

വീടിനുള്ളിൽ തീ പടരുന്നത് കണ്ട് ആദ്യം വിജയന്‍ അടക്കമുള്ള കുടുംബാഗങ്ങള്‍ പുറത്തേക്കിറങ്ങി പോയി. എന്നാൽ പിന്നീട് വീടിനകത്തേക്ക് ചെന്ന് വിജയന്‍ ഗ്യാസിലെ തീ അണക്കാന്‍ ശ്രമിക്കുകയും പൊടുന്നനെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ആയിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓടിട്ട വീടായതിനാല്‍ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ വീടിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഒന്നാം നിലക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അപകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Must Read: ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE