തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ ഈ വർഷവും ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്‌ഥാനത്തെ 5357 എൻഡോസൾഫാൻ ദുരിത ബാധിതർക്കാണ് 1000 രൂപ നിരക്കിൽ ധനസഹായം ലഭിക്കുന്നത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക- ചലച്ചിത്ര നടിയും കേരള സംഗീത- നാടക അക്കാദമി ചെയർപേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിൽസയ്‌ക്ക് ചിലവാകുന്ന തുക അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read Also: ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു