ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു

By Desk Reporter, Malabar News
video-of-the-glass-octopus-goes-viral
Ajwa Travels

എന്തെല്ലാം കൗതുക കാഴ്‌ചകളാണ് നമുക്ക് ചുറ്റുമുള്ളത്. എല്ലാം ഒന്നിനൊന്ന് മനോഹരം. അത്യപൂർവ നീല ചെമ്മീനിന്റെ ദൃശ്യങ്ങൾ അടുത്ത ദിവസം നമ്മൾ കണ്ടു. അതുപോലെ നിരവധി കൗതുകങ്ങൾ കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിൽ ഒന്നാണ് ചില്ലു നീരാളി.

വളരെ അപൂർവമായി കാണപ്പെടുന്ന നീരാളികളാണ് ചില്ലു നീരാളികൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവരുടെ ശരീരം ചില്ലു പോലെയാണ് കാണപ്പെടുന്നത്. ഒരു സംഘം ഗവേഷകരാണ് നീന്തിത്തുടിക്കുന്ന ചില്ലു നീരാളിയുടെ വീഡിയോ പകർത്തിയത്. ഷ്‌മിത്ത് ഓഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്‌ക്കൊപ്പം നീരാളിയുടെ പ്രത്യേകതകളും പങ്കുവച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ വീഡിയോ ജനശ്രദ്ധ ആകർഷിച്ചു. നിരവധി കമ്മന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. പലർക്കും ഈ കാഴ്‌ച ആദ്യത്തെ അനുഭവമാണ്.

Most Read:  പുഷ് അപ്പ് എടുക്കുന്ന വളർത്തുനായ; കൗതുകമുണർത്തി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE