‘മനുഷ്യർക്ക് മാത്രമല്ല, ഞങ്ങൾക്കും വേണം വ്യായാമം’ എന്ന ഭാവത്തിലാണ് ഒരു വളർത്തുനായ തന്റെ യജമാനനെ അനുകരിക്കുന്നത്. പുഷ് അപ്പ് എടുക്കുന്ന യജമാനനെ നോക്കി അദ്ദേഹം ചെയ്യുന്നതുപോലെ എല്ലാം അനുകരിക്കുകയാണ് ഈ വളർത്തുനായ.
എവിടെ നിന്നാണ് വീഡിയോ പകർത്തിയത് എന്ന് വ്യക്‌തമല്ല. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മുന്നിൽ നിന്ന് ഒരാൾ പുഷ് അപ്പ് ചെയ്യുന്നതും പിറകിൽ നിൽക്കുന്ന നായ അത് നോക്കി അനുകരിക്കുന്നതുമായ രസകരമായ ദൃശ്യങ്ങളാണ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്.
Ohh no☺️☺️ pic.twitter.com/8yDAL4eHc8
— Susanta Nanda IFS (@susantananda3) November 15, 2021
Most Read: ജീവിതത്തിലെ സമ്പാദ്യമെല്ലാം കവർച്ച ചെയ്യപ്പെട്ടു; 90കാരന് ഒരു ലക്ഷം നല്‍കി ഐപിഎസ് ഉദ്യോഗസ്‌ഥൻ