ജീവിതത്തിലെ സമ്പാദ്യമെല്ലാം കവർച്ച ചെയ്യപ്പെട്ടു; 90കാരന് ഒരു ലക്ഷം നല്‍കി ഐപിഎസ് ഉദ്യോഗസ്‌ഥൻ

By Desk Reporter, Malabar News
IPS officer pays Rs 1 lakh to 90-year-old man
അബ്‌ദുൾ റഹ്‌മാൻ, സന്ദീപ് ചൗധരി
Ajwa Travels

ശ്രീനഗർ: ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും കള്ളൻമാർ കവര്‍ന്നതോടെ സങ്കടത്തിലായ തെരുവു കച്ചവടക്കാരന് ഒരുലക്ഷം രൂപ നല്‍കി സഹായിച്ച് ഐപിഎസ് ഉദ്യോഗസ്‌ഥൻ. ജമ്മു കശ്‌മീരിലെ ശ്രീനഗറിലാണ് സംഭവം. 90കാരനായ അബ്‌ദുൾ റഹ്‌മാൻ എന്ന കടല വില്‍പനക്കാരനെ ആണ് ശ്രീനഗര്‍ എസ്എസ്‌പി സന്ദീപ് ചൗധരി സഹായിച്ചത്.

ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയിലെ കടല വില്‍പനക്കാരനാണ് അബ്‌ദുൾ റഹ്‌മാൻ. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അദ്ദേഹം സ്വരുക്കൂട്ടിവച്ചിരുന്ന പണമാണ് കള്ളൻമാർ കവര്‍ന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട് ചെയ്‌തു.

ശനിയാഴ്‌ച ആയിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന അബ്‌ദുൾ റഹ്‌മാനെ കള്ളൻമാർ മർദ്ദിക്കുകയും ഒരുലക്ഷം രൂപ കവരുകയുമായിരുന്നു. മറ്റെവിടെയെങ്കിലും വച്ചാൽ നഷ്‌ടപ്പെടുമെന്ന് ഭയന്നാണ് അബ്‌ദുൾ റഹ്‌മാൻ പണം കയ്യിൽ തന്നെ സൂക്ഷിച്ചിരുന്നത്.

അബ്‌ദുൾ റഹ്‌മാനുണ്ടായ ദുരനുഭവം അറിഞ്ഞതോടെ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്വന്തം കയ്യില്‍നിന്ന് ഒരുലക്ഷം രൂപ അബ്‌ദുൾ റഹ്‌മാന് സന്ദീപ് ചൗധരി സമ്മാനിക്കുകയും ചെയ്‌തു. സംഭവം അറിഞ്ഞതോടെ സന്ദീപിന്റെ നല്ലമനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

അതേസമയം കവർച്ചയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്എസ്‌പി ഉൾപ്പടെ ഉള്ളവർ അന്വേഷണ പുരോഗതി വിലയിരുത്തുന്നുമുണ്ട്.

Most Read:  10 കോടിയിൽ ഒന്ന്; അത്യപൂർവ ചെമ്മീൻ ‘വലയിൽ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE