വണ്ണം കുറയ്‌ക്കണോ? ഡയറ്റില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താം

By News Bureau, Malabar News
lifestyle news
Ajwa Travels

വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

അതിരാവിലെയുള്ള പാനീയത്തിൽ തുടങ്ങണം നിയന്ത്രണം. ചായയോടും കാപ്പിയോടും ബൈ പറഞ്ഞ് പകരം ചില ആരോഗ്യകരമായ പാനീയങ്ങൾ ശീലമാക്കണം. ഇത് വണ്ണം കുറയ്‌ക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തും.

എളുപ്പത്തിലുണ്ടാക്കാവുന്ന അത്തരം പാനീയങ്ങളെ പരിചയപ്പെടാം:

ചൂട് നാരങ്ങാവെള്ളം

നാരങ്ങാനീര് ചേർത്ത ചൂടുവെള്ളം രാവിലെ കുടിക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ശരീരത്തിൽ കലോറിയുടെ അളവ് കുറയ്‌ക്കാനും ദഹന പ്രക്രിയയെ സു​ഗമമാക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.

ഗ്രീൻ ടീ

ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാനും ഭാരം നിയന്ത്രിക്കാനും ഗ്രീൻ ടീ സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഗ്രീൻ ടീ. പല പഠനങ്ങളും ഗ്രീൻ ടീക്ക് ശരീരഭാരം കുറക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗ്രീൻ ടീ നല്ലതാണ്.

ബീറ്റ്റൂട്ട് ജ്യൂസ്

വണ്ണം കുറയ്‌ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്‌ക്കാനും സാധിക്കും.

തണ്ണിമത്തന്‍

എല്ലാവരും കഴിക്കാൻ ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടുത്താം. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസായി കുടിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും.

വെള്ളരിക്ക ജ്യൂസ്

വെള്ളവും ഫൈബറും ധാരാളം അടങ്ങിയ വെള്ളരിക്കയും കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ തന്നെ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്‌ക്കാൻ ഉത്തമമാണ്.

Most Read: ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE