കണ്ണൂർ: ജില്ലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ തൊഴിലാളി മരിച്ചു. വെടിയപ്പൻ ചാലിൽ എൻ വിജേഷ്(40) ആണ് മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലുള്ള സൺഷെയ്‌ഡിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിജേഷ് താഴെ വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷ് ചികിൽസയിൽ കഴിയുന്നതിനിടെ ഇന്നാണ് മരിച്ചത്.
വീണ ഉടൻ തന്നെ വിജേഷിനെ പരിയാരം മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടിയപ്പൻ ചാലിലെ പരേതനായ നാരമ്പ്രത്ത് പവിത്രൻ, സരോജിനി ദമ്പതികളുടെ മകനാണ് വിജേഷ്.
Read also: ‘കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവം’; റഹീം