നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
child murder
Representational Image
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. പാത്തിപ്പാറ തരിയൻക്കോടൻ ഇർഷാദിന്റെ മകൾ ഇഷയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവ് വിദേശത്താണ്. സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേർന്നുള്ള ബക്കറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കുട്ടിയെ കാണാതെ അരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആരെങ്കിലും എടുത്ത് കൊണ്ടുപോയതാണോ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീടാണ് സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേർന്നുള്ള ബക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. ബക്കറ്റിലെ പാതി വെള്ളത്തിൽ തലകീഴായി മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

Most Read: ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE