ഡെൽഹി കോവിഡ്; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 17 കേസുകൾ മാത്രം

By Staff Reporter, Malabar News
delhi-covid-update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്‌ 17 കോവിഡ്-19 കേസുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. 46,251 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 41 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

നിലവിൽ 374 സജീവ കേസുകളാണ് ഡെൽഹിയിൽ ഉള്ളത്. രാജ്യ തലസ്‌ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 0.04 ശതമാനമാണ്.

ഇതുവരെയായി ഡെൽഹിയിൽ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 14,37,334 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം തുടർച്ചയായ നാലാം ദിവസവും ഡെൽഹിയിൽ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതുവരെ 25,079 പേർക്കാണ് ഡെൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേർ കൂടി സുഖം പ്രാപിച്ചതോടെ ഡെൽഹിയിലെ ആകെ രോഗമുക്‌തരുടെ എണ്ണം 14,11,881 ആയി ഉയർന്നു. 98.22 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

ഡെൽഹിയിൽ ഇതുവരെ 1,23,17,272 പേർക്കാണ് വാക്‌സിൻ വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,566 പേർക്ക് വാക്‌സിൻ നൽകി. ഇതിൽ 825 പേർക്ക് ആദ്യ ഡോസ് വാക്‌സിനും 1,741 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Most Read: കോവിഡ് വ്യാപനം; തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്‌ച കൂടി നീട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE