കോവിഡ് വ്യാപനം; സുപ്രീം കോടതിയിൽ അടിയന്തിര പ്രധാന്യമുള്ള കേസുകൾ മാത്രം

By Team Member, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പരിഗണിക്കാനിരുന്ന കേസുകളിൽ നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമേ സുപ്രീം കോടതിയിൽ പരിഗണിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ ഇന്ന് പരിഗണിക്കാനിരുന്ന ലാവ്‌ലിൻ കേസ് ഉൾപ്പടെയുള്ളവ മാറ്റി വെച്ചിട്ടുണ്ട്.

കൂടാതെ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ റെഗുലർ കോടതികളും രജിസ്ട്രാർ കോടതിയും പ്രവർത്തിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സുപ്രീം കോടതിയിലെ 4 ജഡ്‌ജിമാർക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാളെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ഇതുവരെ സുപ്രീം കോടതിയിലെ 44 ജീവനക്കാർക്കും കോവിഡ് ബാധിച്ചതായി അധികൃതർ വ്യക്‌തമാക്കി.

Read also : കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE