വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പെരുന്നാൾ നമസ്‌കാരത്തിന് അനുമതി; ഒമാൻ

By Team Member, Malabar News
Eid-ul-fitr-celebration-in-kerala-today
Ajwa Travels

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് മാത്രമേ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് വ്യക്‌തമാക്കി ഒമാൻ. കൂടാതെ 12 വയസിൽ താഴെയുള്ള കുട്ടികളും പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കരുതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് നിര്‍ദ്ദേശങ്ങൾ നല്‍കിയത്.

ഒപ്പം തന്നെ കോവിഡ് പശ്‌ചാത്തലത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും കമ്മിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്‌. അടച്ചിട്ട സ്‌ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും, ഹസ്‌തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണമെന്നും, കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം തന്നെ പൊതു സ്‌ഥലങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉൾപ്പടെയുള്ള സാമൂഹിക പരിപാടികൾക്ക് ഒമാനിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുകയും, ഒപ്പം തന്നെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്‌ത്‌ ഈദ് ആഘോഷിക്കണമെന്ന് സുപ്രീം കമ്മിറ്റി വ്യക്‌തമാക്കി.

Read also: നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE