ഓണക്കാലത്ത് കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

By News Desk, Malabar News
Concessions were granted during the opening hours of shops
Representational Image
Ajwa Travels

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ് അനുവദിച്ചു. ഇന്ന് മുതൽ സെപ്തംബർ 2 വരെ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടൈൻമെൻറ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. കണ്ടൈൻമെൻറ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കണം.

കോവിഡ് പ്രതിസന്ധി കാരണം ഓണക്കാലത്തെ കച്ചവടം മോശമാക്കുന്നതിനാൽ വ്യാപാരികൾ നിരാശയിലായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് സാധനം വാങ്ങാൻ അകത്ത് കയറുന്നവർ തിരിച്ചിറങ്ങുമ്പോൾ ഒരുപാട് സമയമാകും. പുറത്ത് കാത്തിരുന്ന് മുഷിയുന്നവർ സാധനം വാങ്ങാതെ മടങ്ങി പോവുന്ന പ്രവണതയും കൂടുതലായിരുന്നു. ഈ സാഹചര്യത്തിൽ പ്രവർത്തിസമയം നീട്ടി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനനുസരിച്ചാണ് ഇളവുകൾ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE