കൊച്ചി: ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് വിശാല മനസ് ആണെന്ന് ഒരു നേതാവ് പറയുന്നു, മറ്റൊരു നേതാവ് വിശാല മനസ് അല്ലെന്ന് പറയുന്നു. നൻമയുള്ളവർ ഇതിനോട് സഹകരിക്കുകയാണ് വേണ്ടത്.
പ്രവാസികളെ ബഹിഷ്കരിക്കുന്നവർ കണ്ണിൽ ചോര ഇല്ലാത്തവരാണെന്നും യൂസഫലിയെ അധിക്ഷേപിച്ചത് ശ്രദ്ധയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ മൂന്നാം സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
Read Also: അഗ്നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ