തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ

By News Desk, Malabar News
Election
Representational Image
Ajwa Travels

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നാൽ പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും സഭാ വക്‌താവ് ഫാ. ജോണ്‍സ് എ കോനാട്ട് പറഞ്ഞു.

ആറൻമുളയിലെ ബിജെപി സ്‌ഥാനാര്‍ഥി സഭാ നോമിനിയല്ല. സ്‌ഥാനാര്‍ഥി സഭാ അംഗമാണ്. എന്നാല്‍ അദ്ദേഹത്തെ സഭ ശുപാര്‍ശ ചെയ്‌തതല്ല മെത്രാപ്പോലീത്തമാരുടെ പാണക്കാട്ടെ സന്ദര്‍ശനത്തിന് രാഷ്‌ട്രീയ മാനമില്ല. സഭാ തര്‍ക്കത്തിലെ യാഥാര്‍ഥ്യം ബോധിപ്പിക്കുന്നതിനാണ് പാണക്കാട് പോയത്.

തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ബിജെപിക്ക് അനുകൂലമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. സഭ എപ്പോഴും യുഡിഎഫിന് ഒപ്പമായിരുന്നുവെന്ന പ്രസ്‌താവനകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ന്യൂസിനോട് ആണ് സഭാ വക്‌താവ് നിലപാടുകൾ വ്യക്‌തമാക്കിയത്‌.

Also Read: രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE