പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍

By News Desk, Malabar News
malabarnews-lpg
Representational Image
Ajwa Travels

പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത്‌ വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേർഡ്) നമ്പര്‍ കാണിക്കണം.

പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ലഭിക്കും. പാചക വാതകം വീട്ടില്‍ എത്തുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. പാചക വാതക ഗുണഭോക്‌താവ് ഗ്യാസ് കണക്ഷനായി രജിസ്‌റ്റര്‍ ചെയ്‌ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. ഇതിനായി ഉപഭോക്‌താവിന്റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.

Also Read: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്‌മാർട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. രാജസ്‌ഥാനിലെ ജയ്‌പൂരില്‍ പൈലറ്റ് പ്രോജക്‌ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ഥ ഉപഭോക്‌താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാല്‍ കോമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE