കോവിഡ് സഹായം; ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേന

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് സഹായവുമായി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി. ജക്കാർത്തയിൽ നിന്നും രണ്ട് കണ്ടെയ്‌നറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ-76 വിമാനം വഴി രാജ്യത്തെത്തിച്ചത്. അതിനിടെ സിംഗപ്പൂരിൽ നിന്ന് മൂന്ന് ഓക്‌സിജൻ കണ്ടെയ്‌നറുകൾ കൂടി ഇന്ത്യയിൽ എത്തിക്കാനുണ്ടെന്ന് വ്യോമസേന അറിയിച്ചു.

അതേസമയം, രാജ്യത്തിനകത്ത് 14 ഓക്‌സിജൻ ടാങ്കറുകൾ വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും ഇനിയും 19 ടാങ്കറുകൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേനയെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ബി, എബി രക്‌ത ഗ്രൂപ്പുകാർക്ക് കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE