പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പ്രതിസന്ധി

By News Desk, Malabar News
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിലേക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി മറികടക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാന കോവിഡ് ചികിൽസാ കേന്ദ്രമാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ഇന്നലെയും ഇന്നുമായി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടേക്ക് ആറ് ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്. കരുതൽ ശേഖരത്തിൽ കുറവു വന്നതിനാലാണ് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നതെന്നാണ് ഉദ്യോഗസ്‌ഥർ അറിയിച്ചത്. നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും കരുതൽ ശേഖരം കുറയുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. അടിയന്തര നടപടിക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: കോവിഡ് പ്രതിരോധം; രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE