പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

പൂഞ്ച്: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്‌ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ മേഖലയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്‌ഥാന്‍ ശനിയാഴ്‌ച വെടിനിര്‍ത്തല്‍ ലംഘിച്ചത്.

ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ചെറിയ ആയുധങ്ങളും മാരകമായ മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്‌ഥാന്‍ നിയന്ത്രണ പരിധിയില്‍ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

നേരത്തെ പൂഞ്ചിലെ തന്നെ മാന്‍കോട്ട് മേഖലയിലും പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഈ പ്രദേശത്ത് പാകിസ്‌ഥാന്‍ നേരത്തെ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്.

Read Also: ഭൂമിയിടപാട് വിഷയത്തില്‍ പിടി തോമസിനെതിരെ പോര് മുറുക്കി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE