പാലക്കാട് ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു

By Trainee Reporter, Malabar News
sajith death
Sajith
Ajwa Travels

പാലക്കാട്: ഒന്നാം ക്‌ളാസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (5) ആണ് മരിച്ചത്. സത്രം എയുപി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാർഥിയാണ്.

ഞായറാഴ്‌ചയാണ് സജിത്തിനും പിതാവിനും കടന്നലിന്റെ കുത്തേറ്റത്. പിതാവിനൊപ്പം വീടിനു സമീപത്തെ റബർ തോട്ടത്തിൽ വിറക് വെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന കടന്നൽകൂട് ഇളക്കിയത്. ഇതുകണ്ട് ഇരുവരും ഓടിയെങ്കിലും വൻ തോതിൽ കടന്നൽ കുത്തുകയായിരുന്നു. സജിത്തിന്റെ ശരീരത്തിൽ മുഴുവൻ കടന്നൽ കുത്തിയിരുന്നു.

ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന്, തിങ്കളാഴ്‌ച സജിത്തിന്റെ ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതോടെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കോങ്ങാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Read Also: ക്രൂരത മിണ്ടാ പ്രാണികളോടും; വനത്തിനുള്ളിൽ കെട്ടിയ പശുക്കിടാവിന്റെ കാലുകൾ വെട്ടി പരിക്കേൽപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE