പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
ibrahim-kunju
വികെ ഇബ്രാഹിംകുഞ്ഞ്
Ajwa Travels

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റിലായ ശേഷം ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്.

നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്‍മാറിയിരുന്നു. അപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്‌തമാക്കിയത് ആയിരുന്നു ഇതിന് കാരണം. മുന്‍ ഉത്തരവിലെ സാഹചര്യങ്ങളില്‍ മാറ്റമില്ലാത്ത സ്‌ഥിതിക്ക് അപേക്ഷ നിലനില്‍ക്കില്ലെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പിന്‍മാറ്റം.

Read Also: സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE