നടപടിയെടുത്ത് പഞ്ചായത്ത്; അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി

By Team Member, Malabar News
Kannur News
Representational image
Ajwa Travels

കണ്ണൂർ: ജില്ലയിലെ എട്ടിക്കുളം, പാലക്കോട് മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി. കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചതിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് ഇപ്പോൾ നടപടി ആരംഭിച്ചത്.

രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം, പാലക്കോട് പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് പേടി സ്വപ്‌നമായിരുന്നു. നിരവധി വാഹനങ്ങളാണ് ഇവ മൂലം ഇവിടെ അപകടത്തിൽ പെട്ടത്. ഇതിനെ തുടർന്നാണ് ഇവയുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആളുകളും സംഘടനകളും പഞ്ചായത്തിനെ സമീപിച്ചത്.

യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം തന്നെ രാത്രികാലങ്ങളിൽ ഇവ പറമ്പുകളിലും മറ്റും കയറി വിളകൾ തിന്നു നശിപ്പിക്കുന്നതും രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് ഇവയെ പിടികൂടാൻ അധികൃതർ തീരുമാനിച്ചത്. പിടികൂടുന്ന കന്നുകാലികളെ നിലവിൽ പഞ്ചായത്തിന്റെ കീഴിലുള്ള കുന്നരു കാരന്താട്ടെ ആലയിലേക്കാണ് മാറ്റുന്നത്. തുടർന്ന് നിശ്‌ചിത ദിവസങ്ങൾക്കകം ഉടമസ്‌ഥർ എത്തി പിഴയൊടുക്കി ഇവയെ കൊണ്ടുപോയില്ലെങ്കിൽ ലേലം ചെയ്‌ത്‌ വിൽക്കാനും അധികൃതർ തീരുമാനിച്ചു.

Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE