പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരൻ, കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ പാനൂരിലെത്തും.

കൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് സംഘം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത് എന്നാണ് യുഡിഎഫ് ആരോപണം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥൻ കേസ് അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രതിഷേധ സംഗമത്തിന് എത്തുന്ന നേതാക്കൾ മൻസൂറിന്റെ കുടുംബത്തെയും സന്ദർശിച്ചേക്കും.

Read also: തിരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE