പാരാലിമ്പിക്‌സ്‌: മെഡൽവേട്ട തുടർന്ന് ഇന്ത്യ; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

By Staff Reporter, Malabar News
vinod kumar_bronze-Paralympics
Ajwa Travels

ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി.

19.91 മീറ്റര്‍ ദൂരത്തിൽ ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാർ വെങ്കലത്തിൽ മുത്തമിട്ടത്. ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് താരത്തിന്റെ നേട്ടം.

നേരത്തെ ഇന്ത്യക്കായി നിഷാദ് കുമാര്‍ ഹൈജമ്പിലും ഭവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു.

discus throw-bronze

ഹൈജമ്പ് മൽസരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഹൈജമ്പില്‍ ദേശീയ ചാമ്പ്യനും 2019ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ, ഏഷ്യന്‍ റെക്കോർഡ് ഉടമയുമാണ് നിഷാദ്. അതേസമയം റിയോയില്‍ ചാമ്പ്യനായ അമേരിക്കന്‍ താരമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതാ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ യിഹ് ഷൗനുമായുള്ള മൽസരത്തിലാണ് ഭവിന വെള്ളി നേടിയത്. സ്‌കോര്‍ 7-11, 5-11, 6-11.

Most Read: ഡെൽഹി മെട്രോയിൽ ഇനിമുതൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE