വയോജന പാര്‍ക്കിനായി 50 ലക്ഷത്തിന്റെ ഭരണാനുമതി; മന്ത്രി കെ കെ ശൈലജ

By Team Member, Malabar News
Malabarnews_park for old people
Representational image
Ajwa Travels

തിരുവനന്തപുരം : വയോജങ്ങള്‍ക്കായി പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. വൃദ്ധജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി പ്രത്യേക ഇടങ്ങള്‍ ഒരുക്കി നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്ത് വയോജന നയം അനുസരിച്ച് നിരവധി പദ്ധതികളാണ് വൃദ്ധജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത്. വൃദ്ധജനങ്ങള്‍ക്ക് സൗകര്യ പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും വേണ്ടി രൂപീകരിച്ച നയമാണ് വയോജന നയം. സായംപ്രഭ എന്ന പേരിലുള്ള സംസ്ഥാന വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ വയോജന പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. വൃദ്ധരായ ആളുകളുടെ മാനസിക ഉല്ലാസത്തിനായും അവര്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക ഇടം എന്ന ആശയത്തിലുമാണ് ഇപ്പോള്‍ വയോജനപാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ആദ്യത്തെ വയോജനപാര്‍ക്ക് നിര്‍മ്മിക്കുന്നത് മൂവാറ്റുപുഴയിലെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ്. പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് പാര്‍ക്കിനായുള്ള സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, ഗേറ്റ് നിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, തുറന്ന വിശ്രമ കേന്ദ്രം ഒരുക്കല്‍, ടോയ്ലറ്റ് നിര്‍മ്മാണം, സിമന്റ് ബഞ്ചുകളുടെ നിര്‍മ്മാണം എന്നിവ നിര്‍വഹിക്കും. മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ ഒരുങ്ങുന്ന ഈ പുതിയ പദ്ധതി ഭാവിയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE