നിർത്തിയിട്ട കാർ കത്തിനശിച്ചു

By Staff Reporter, Malabar News
caught fire
Representational Image
Ajwa Travels

കോഴിക്കോട്: നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു. സരോവരം പാര്‍ക്കിനടുത്ത് നിർത്തിയിട്ട കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

കാറിന് സമീപമുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കാന്‍ പോയിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. അപകട കാരണം വ്യക്‌തമല്ല.

ബീച്ച്‌ ഫയര്‍ഫോഴ്‌സില്‍ നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി സതീഷ്, ആര്‍ മൂര്‍ത്തി, കെ അനൂപ് കുമാര്‍, പി അബീഷ്, എന്‍ രാജേഷ്, എം സജീഷ്, സി ശ്രീലേഷ് എന്നിവർ നേതൃത്വം നൽകി.

Malabar News: പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE