‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ

By Staff Reporter, Malabar News
e-sreedharan-shafi parambil
Ajwa Travels

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു. ഒരു ഉറപ്പുമില്ലാത്ത കാലത്തും പൊതു പ്രവർത്തകനായ ആളാണ് താൻ.

ശ്രീധരന്റെ രാഷ്‌ട്രീയ അജണ്ട റിയലിസ്‌റ്റിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു. ശ്രീധരൻ വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാൽ ബിജെപിക്ക് കേരളത്തിൽ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാൽ മാറുന്നതല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE