കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം

By Desk Reporter, Malabar News
covid
Representational Image

ന്യൂഡെൽഹി: കേരളത്തിലെ 6 ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കോവിഡ് ദൗത്യ സംഘാംഗം. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു.

35 വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്‌സിൻ നല്‍കി തുടങ്ങുമെന്നും അവർ പറഞ്ഞു. രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ കേസുകള്‍ ഉയരുന്നു. മഹാരാഷ്‌ട്ര, കേരളം, കർണാടക, ബംഗാള്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ കേസുകള്‍ കൂടുകയാണ് എന്നും ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു.

ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്‌ഥാനമായിരുന്നു കേരളം. എന്നാല്‍, രോഗം മാറിയെന്ന് ആളുകള്‍ ധരിച്ചതോടെ പ്രതിരോധം ഇല്ലാതായി. ആളുകള്‍ വാക്‌സിനോട് വിമുഖത കാണിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ആളുകള്‍ മാത്രമല്ല ഭരണകൂടങ്ങള്‍ക്കും നിയന്ത്രണത്തില്‍ വീഴ്‌ച പറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

എറണാകുളം, കാസർഗോഡ്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. കണ്ണൂരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ വൃത്തങ്ങള്‍ വരച്ചിടണം, സാനിട്ടൈസര്‍, മാസ്‌ക് ഇതെല്ലാം ഉറപ്പ് വരുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ഇനിയും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ഡോ. സുനീല ഗാര്‍ഗ് വ്യക്‌തമാക്കി. അത് സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുകയും ജനങ്ങളില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

15-20 ദിവത്തിനുള്ളില്‍ തരംഗം സാധാരണ താഴേണ്ടതാണ്. മെയ് അവസാനം വരെ വെല്ലുവിളി തുടരാമെന്നും സുനീല ഗാര്‍ഗ് അറിയിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ അവസാനിക്കും. തൊട്ടു പിന്നാലെ 35 വയസിന് മുകളിലുള്ളവര്‍ക്കും, 18 വയസിന് മുകളിലുള്ളവര്‍ക്കും നല്‍കും. അതോടെ ജനസംഖ്യയുടെ 60 ശതമാനത്തിനും വാക്‌സിനേഷൻ പൂർത്തിയാകും. അതിന് പുറകെ കുട്ടികള്‍ക്കും നല്‍കും ഡോ. സുനീല ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

Also Read:  മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ആരോപണവുമായി കോടിയേരി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE