ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി

By News Desk, Malabar News
Ajwa Travels

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്‌തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഉപയോഗം നിർത്തിവെച്ചത്.

എന്നാൽ, അപൂർവം കേസുകളിൽ മാത്രമാണ് രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയതെന്ന് യുഎസ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. കൃത്യമായ നിരീക്ഷണത്തിൽ ആയിരിക്കും വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ സ്വീകരിച്ച 3.9 മില്യൺ സ്‌ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക് മാത്രമാണ് രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയത്. ഇതിൽ 13 സ്‌ത്രീകളും 50 വയസിൽ താഴെയുള്ളവരാണ്. പുരുഷൻമാരിൽ ആർക്കും തന്നെ ഈ പ്രശ്‌നം റിപ്പോർട് ചെയ്‌തിട്ടില്ല. യൂറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്‌തം കട്ടപിടിക്കൽ രോഗം അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

Also Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യം; ബംഗാളിൽ വാഗ്‌ദാനവുമായി അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE