“നിങ്ങളുടെ പണം പൂർണ സുരക്ഷിതം”-വിശദീകരണവുമായി പേ ടിഎം

By News Desk, Malabar News
Paytm assures users money safety
Representational Image
Ajwa Travels

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പേ ടിഎ. ആപ്ലിക്കേഷനിൽ പുതിയ ചില അപ്ഡേറ്റുകൾ വേണ്ടതിനാലാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ട്വിറ്ററിലൂടെ പേ ടിഎം അറിയിച്ചു. ഉപയോക്താക്കളുടെ പണം പൂർണ സുരക്ഷിതമാണെന്നും തുടർന്നും പേ ടിഎം ആപ്പ് സാധാരണ പോലെ ഉപയോഗിക്കാം എന്നും അവർ വ്യക്തമാക്കി.

വാതുവെപ്പിന് സഹായിക്കുന്ന ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കാൻ പേ ടിഎം ആപ്പ് അനുവദിച്ചതാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കാൻ കാരണം. വാതുവെക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നയപരമായ ലംഘനമാണെന്ന് പ്ലേ സ്റ്റോർ ചൂണ്ടിക്കാട്ടിയിരുന്നു. ചൂതാട്ടത്തിനെതിരെ പുതിയ മാർഗനിർദ്ദേശങ്ങൾ ഗൂഗിൾ ഇന്ന് പുറത്തിറക്കിയിരുന്നു.

പേ ടിഎം ഫോർ ബിസിനസ്, പേ ടിഎം മാൾ, പേ ടിഎം മണി തുടങ്ങിയ ആപ്പുകൾ ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഒഴിവാക്കിയതിന്റെ ഔദ്യോഗിക പ്രസ്‌താവന ഇതുവരെ പുറത്തു വന്നിട്ടില്ല. ആദ്യമായിട്ടാണ് പേ ടിഎമ്മിന്റെ പ്രധാന ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഒഴിവാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE