‘ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവര്‍’; ബിജെപി എംപി

By Staff Reporter, Malabar News
aamir khan-sudhir gupta
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവർ ആണെന്ന് ബിജെപി എംപി സുധീര്‍ ഗുപ്‌ത. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മധ്യപ്രദേശിലെ മന്ദ്സൗറില്‍ നിന്നുള്ള എംപിയായ സുധീര്‍ ഗുപ്‌തയുടെ വിവാദ പരാമര്‍ശം.

‘രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്‌ഥയില്‍ ആമിര്‍ ഖാനെ പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീര്‍ ഖാന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരില്‍ കുട്ടികളുണ്ട്. ബിജെപി എംപി പറഞ്ഞു. കൂടാതെ ഇതാണോ മാതൃകയെന്നും ബിജെപി നേതാവ് ചോദിക്കുന്നു.

മാത്രവുമല്ല രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ലെന്നും ഇതു നല്ല വാര്‍ത്തയല്ലെന്നും സുധീര്‍ ഗുപ്‌ത കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി എംപിയുടെ പരാമർശം വിവാദമായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

Most Read: സംസ്‌ഥാനത്ത് അതിശക്‌ത മഴക്കും കടലേറ്റതിനും സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE