കോവിഡ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണം; അറിയിപ്പുമായി ഒമാൻ ആരോഗ്യമന്ത്രാലയം

By Team Member, Malabar News
People Must take Covid Booster Dose Said Oman Health Department
Ajwa Travels

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന അഭ്യർഥനയുമായി ഒമാൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗാനങ്ങളിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന ആവശ്യം ആരോഗ്യ മന്ത്രാലയം ഒമാൻ ജനതക്ക് മുന്നിൽ വച്ചത്.

ഇതുവരെയും കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും, 9 മാസം മുൻപ് മൂന്നാമത്തെ ഡോസ് സ്വീകരിച്ചവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ബൂസ്‌റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also: പീഡന കേസ്; വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE