കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്‌തദാനം നടത്താം

By Staff Reporter, Malabar News
Blood Donation
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്‌തദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നാഷണൽ ബ്ളഡ് ട്രാൻസ് ഫ്യൂഷൻ കൗൺസിലിന്റെ മാർച്ച് അഞ്ചിലെ ഉത്തരവ് പ്രകാരം കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞേ രക്‌തം ദാനം ചെയ്യാവൂ എന്നായിരുന്നു.

മേയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനാൽ വാക്‌സിൻ എടുക്കുന്നതിന് മുൻപ് കഴിയാവുന്ന എല്ലാവരും രക്‌തം ദാനം ചെയ്യണമെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് വിദഗ്‌ധസമിതി യോ​ഗം ചേർന്ന് മാർ​ഗനിർദേശങ്ങൾ പുതുക്കിയത്. ജീവനുള്ള വെെറസിനെ ഉപയോ​ഗിച്ചുള്ള വാക്‌സിൻ അല്ലാത്തതിനാൽ (live attenuated vaccine) നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് സമിതിയുടെ നിഗമനം. അതിനാൽ വാക്‌സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്‌തം ദാനം ചെയ്യാം. രക്‌തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്.

Read Also: രക്ഷയില്ലാതെ തീവ്രവ്യാപനം; ഒറ്റദിവസം 4.12 ലക്ഷം രോഗികൾ; ആശങ്കയേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE