ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യം റിപ്പോർട് ചെയ്‌തത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് ബാധ. രാജ്യത്ത് 3,980 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതിനു മുന്‍പ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത് ഏപ്രില്‍ 30നായിരുന്നു. അന്ന് 4.08 ലക്ഷം പേര്‍ക്കായിരുന്നു കോവിഡ് ബാധ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര്‍ രോഗമുക്‌തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്‌ചയോടെ 2,10,77,410 ആയി. ആകെ രോഗമുക്‌തരായവരുടെ എണ്ണം 1,72,80,844 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേര്‍ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
കര്‍ണാടകയിലും കേരളത്തിലും കേസുകള്‍ കുത്തനേ കൂടുകയാണ്. കര്‍ണാടകയിൽ 50,000ഉം കേരളത്തില്‍ 41,953ഉം കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. രോഗബാധയുടെ കാര്യത്തിൽ മഹാരാഷ്‌ട്ര തന്നെയാണ് മുന്നിൽ. 57,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടായത്.
Also Read: മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന