ന്യൂഡെൽഹി: കോവിഡ് മൂന്നാം വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകാനൊരുങ്ങി രാജ്യം. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ തീരുമാനമെടുക്കും.
കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 12 മുതൽ 15 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. യുഎസിലും കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.
അതേസമയം, സംസ്‌ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്‌ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്‌ട്രയില്‍ 57,640 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 920 പേര്‍ മരിച്ചു. സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കില്‍ മാത്രം നൂറിലധികം മരണം റിപ്പോർട് ചെയ്‌തു.
Also Read: ‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി