‘ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങൾ എവിടെ’; കേന്ദ്രത്തോട് ചോദ്യവുമായി രാഹുല്‍ ഗാന്ധി

By News Desk, Malabar News
Rahul-Gandhi
രാഹുൽ ഗാന്ധി
Ajwa Travels

ഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് ലഭിച്ച വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്ക് ലഭിച്ച സഹായങ്ങളെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാഹുൽ തന്റെ ട്വിറ്ററിലൂടെ ചോദിക്കുന്നത്.

‘എന്താല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത്?, അതെല്ലാം എവിടെ?, ആരാണ് ഇതിന്റെയൊക്കെ ഗുണഭോക്‌താവ്?, എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്‌ഥാനങ്ങള്‍ക്ക് നല്‍കുക?, എന്താണ് ഇതിലൊന്നും സുതാര്യത ഇല്ലാത്തത്? – കേന്ദ്രസര്‍ക്കാരിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ?’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങൾ ഇന്ത്യക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കുകയും അവ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‌തിരുന്നു. 5 ദിവസം മുന്‍പ് തന്നെ 300 ടണ്‍ കോവിഡ് അടിയന്തര സഹായങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഡെൽഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.

Read Also: ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE