കൊല്ലം: ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിഡിജെഎസ് സ്‌ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ചയുണ്ടായെന്നും കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം വിലയിരുത്തി. പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും യോഗത്തില്‍ ധാരണയായി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ എന്‍ഡിഎ വിടാനായിരുന്നു ബിഡിജെഎസ് തീരുമാനം. മുന്നണി കണ്‍വീനര്‍ സ്‌ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കുമെന്നും ബിഡിജെഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ബിജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത പല മണ്ഡലങ്ങളിലും ബിഡിജെഎസിന് നാണം കെട്ട തോല്‍വിയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ബിഡിജെഎസ് വോട്ടുകള്‍ ഇത്തവണ അഞ്ചക്കം കടന്നിട്ടില്ല. ബിജെപിയുടെ സഹകരണം ഉണ്ടായിട്ടില്ലെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.
Read Also: എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും