എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും

By Desk Reporter, Malabar News
Relaxation in Covid-Restriction
Representational Image
Ajwa Travels

കൊച്ചി: കോവിഡ് അതിരൂക്ഷമായ എറണാകുളം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക്. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടിപിആര്‍ 25ന് മുകളില്‍ ഉള്ളത്. ജില്ലയില്‍ ആകെയുള്ള 82 പഞ്ചയാത്തുകളില്‍ എഴുപത്തിനാലിലും അതിതീവ്ര രോഗവ്യാപനമാണ്.

നാളെ വൈകിട്ട് ആറ് മുതലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. മുന്‍സിപ്പാലിറ്റികളിലേയും, കൊച്ചി കോര്‍പറേഷനിലേയും സ്‌ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇവിടങ്ങില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കൊച്ചി കോര്‍പറേഷനിലെ ആറ്, 33, 56 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി.

ജില്ലയില്‍ 6,558 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് അതിതീവ്ര വ്യാപനത്തിലേക്കാണ് എറണാകുളം കടന്നിരിക്കുന്നത്. സംസ്‌ഥാനത്ത് തന്നെ ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് എറണാകുളത്ത് റിപ്പോർട് ചെയ്‌തത്‌. 26. 54 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Also Read:  ലോകത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളവും ഇന്ത്യയിൽ നിന്ന്; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE